ചരമം

കുലശേഖരം: ചിറ്റാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ ദമ്പതിമാര്‍ മുങ്ങിമരിച്ചു. ചെന്നൈ വില്ലിവാക്കം സ്വദേശിയും ഐ.സി.എഫ്. ജീവനക്കാരനുമായ ബാലമുരുകന്‍ (49), ഭാര്യ വിമല്‍ തങ്കം(48) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് പി.ഡബ്ല്യു.ഡി.യിലെ ഉന്നതോദ്യോഗസ്ഥന്‍ മലൈയരശന്റെ ഭാര്യാ സഹോദരനായ ബാലമുരുകന്‍, കുടുംബത്തോടെ നാഗര്‍കോവിലിലെ മലൈയരശന്റെ വീട്ടില്‍ എത്തിയതായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ബാലമുരുകന്‍, ഭാര്യ വിമല്‍ തങ്കം, മകന്‍, മലൈയരശന്റെ മകന്‍ പഴനിയപ്പന്‍, പഴനിയപ്പന്റെ ഭാര്യ എന്നിവരടങ്ങുന്ന അഞ്ചംഗസംഘം ചിറ്റാര്‍ അണക്കെട്ടിലെത്തുകയായിരുന്നു.
ഇവര്‍ അണക്കെട്ടില്‍ കുളിക്കുമ്പോള്‍ ബാലമുരുകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ബാലമുരുകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അഞ്ചുപേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. നിലവിളികേട്ട് ഓടിയെത്തിയ അണക്കെട്ടിലെ ജീവനക്കാര്‍ മറ്റു നാലു പേരെയും കരയ്‌ക്കെത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന വിമല്‍തങ്കത്തെ കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലമുരുകന്റെ മൃതദേഹം കുലശേഖരത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തു. കടയാലുംമുട് പോലീസ് കേസെടുത്തു.

ബാലരാമപുരം: തിരുനെല്‍വേലിയില്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. ബാലരാമപുരം രേവതി ഹോസ്​പിറ്റല്‍ ഉടമ ബാലരാമപുരം വടക്കേവിള കൊടിനട മാനസിയില്‍ ഡോ.ആര്‍.സതീഷ്‌കുമാറാ(52)ണ് മരിച്ചത്.
കഴിഞ്ഞ 22ന് വൈകുന്നേരം അഞ്ചിന് തിരുെനല്‍വേലിക്കു സമീപം കയത്താറിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി റോഡിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സതീഷ്‌കുമാറിനെ തിരുെനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
കരളിന് അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സതീഷ്‌കുമാര്‍ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. മിനിമോളാണ് സതീഷിന്റെ ഭാര്യ. വിദ്യാര്‍ഥികളായ നീതയും നീനയുമാണ് മക്കള്‍.

രാജേന്ദ്രന്‍ പിള്ള
അയിരൂര്‍: പദ്മവിലാസത്തില്‍ രാജേന്ദ്രന്‍ പിള്ള (70) അന്തരിച്ചു. ഭാര്യ: വി.പദ്മിനിഅമ്മ. മക്കള്‍: പ്രജിന്‍, പ്രശാന്ത്, ഗായത്രിദേവി.
മരുമക്കള്‍: രമ്യമോള്‍, മഞ്ജുഷ, മഹേശന്‍പിള്ള.

എല്‍.ദാക്ഷായണിഅമ്മ

കിളിമാനൂര്‍: പോങ്ങനാട് രാജേഷ് ഭവനില്‍ പരേതനായ നാരയണക്കുറുപ്പിന്റെ ഭാര്യ എല്‍.ദാക്ഷായണിഅമ്മ (84) അന്തരിച്ചു. മക്കള്‍: ഡി.രാധാമണിഅമ്മ, ഡി.ഉഷാകുമാരി, എന്‍.രാേജന്ദ്രക്കുറുപ്പ് (അധ്യാപകന്‍, വി.യു.പി.എസ്., വെള്ളല്ലൂര്‍), പരേതനായ എന്‍.ബാലചന്ദ്രക്കുറുപ്പ്. മരുമക്കള്‍: ശശിധരന്‍ നായര്‍ (എല്‍.ഐ.സി. ഏജന്റ്), അനിതകുമാരി, േഗാപാലകൃഷ്ണപിള്ള, അര്‍ച്ചന.

സരസ്വതിഅമ്മ

കല്ലയം: കുറവന്‍കോണത്ത് ശ്രീധരന്‍ നായരുടെ ഭാര്യ സരസ്വതിഅമ്മ (തത്ത-68) അന്തരിച്ചു.
മക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍, ബിന്ദുലേഖ. മരുമക്കള്‍: സിന്ധു, സന്ധ്യ, ശോഭകുമാര്‍. സഞ്ചയനം 28ന് രാവിലെ 8.30ന് സ്വവസതിയില്‍.

പി.മാധവിഅമ്മ

ഊരൂട്ടമ്പലം: പിരിയാകോട് ശിശിരത്തില്‍ പരേതനായ പി.കെ.സുകുമാരന്‍നായരുടെ ഭാര്യ പി.മാധവിഅമ്മ (87-റിട്ട. അധ്യാപിക, എച്ച്.എസ്. ബാലരാമപുരം) അന്തരിച്ചു. മക്കള്‍: എം.എസ്.അശോക്കുമാര്‍, എം.എസ്.അളക. മരുമക്കള്‍: എ.രേണുകാദേവി, ആര്‍.അനില്‍കുമാര്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ശാന്തികവാടത്തില്‍. സഞ്ചയനം ചൊവ്വാഴ്ച ഒന്‍പതിന്.

മാധവിയമ്മ
കുലശേഖരം: വെണ്ടലികോട് കീഴെ അലമാട്ടുവീട്ടില്‍ നാരായണന്‍ നായരുടെ ഭാര്യ മാധവിയമ്മ(72) അന്തരിച്ചു. മക്കള്‍: എന്‍.എം.അജിത്കുമാര്‍, എം.ആശ. മരുമകന്‍: സുരേഷ്‌കുമാര്‍. സഞ്ചയനം ഞായറാഴ്ച 8.30ന്.

കാര്യം: തുമ്പയ്ക്കു സമീപം പള്ളിത്തുറത്തീരത്ത് കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ തിരയില്‍പ്പെട്ടു കാണാതായി. തിരച്ചിലിനിടയില്‍ ഒരാളുടെ മൃതദേഹം കിട്ടി.
തുമ്പ വി.എസ്.എസ്.സി. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ജവാന്‍ ഒഡിഷ സ്വദേശി ബാരലിന്റെയും ജഗദത്ത് ജിയയുെടയും മകന്‍ കരണി(15)ന്റെ മൃതദേഹമാണു കിട്ടിയത്. വി.എസ്.എസ്.സി. ക്വാര്‍ട്ടേഴ്‌സിലെ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലം സ്വദേശി ഷൈജുവിന്റെയും സീമയുടെയും മകന്‍ ആദര്‍ശി(16)നെയാണ് കാണാതായത്.
ബുധനാഴ്ച രാവിലെ 11.30നായിരുന്നു അപകടം. കിരണും ആദര്‍ശുമുള്‍പ്പെടെ എട്ടുപേരാണ് പള്ളിത്തുറ കടലില്‍ കുളിക്കാനെത്തിയത്. ശക്തമായ തിരയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നത് അപകടകരമാണെന്ന് പരിസരവാസികള്‍ ഇവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കടലില്‍ കുളിക്കുന്നതിനിടെ കരണ്‍ തിരമാലയില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കരണിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആദര്‍ശിനെ തിരയില്‍പ്പെട്ടു കാണാതാകുന്നത്.
കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളികേട്ട് ഓടിക്കൂടിയ മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തുമ്പ പോലീസിനെയും തീരദേശ പോലീസിനെയും അറിയിച്ചു. സ്ഥലത്തെത്തിയ ഇവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരം ആറുമണിയോടുകൂടി കരണിന്റെ മൃതദേഹം പള്ളിത്തുറ രാജീവ്ഗാന്ധി നഗറിനു സമീപത്ത് തീരത്ത് കണ്ടെത്തുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും പോലീസും വിഴിഞ്ഞം തീരദേശ പോലീസും ആദര്‍ശിനായി തിരച്ചില്‍ തുടരുകയാണ്. ആറ്റിങ്ങലിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ച കരണ്‍. സഹോദരി ഹാജലിന്‍ ബാരല്‍.
ആദര്‍ശ് കൊല്ലം രണ്ടാംകുറ്റി പുതുമംഗലത്ത് സ്വദേശിയാണ്. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സഹോദരി: അശ്വതി.

എം.കൃഷ്ണപിള്ള
ആര്യനാട്: പൂവംമൂട്ട് വീട്ടില്‍ (മേലതില്‍ വീട്ടില്‍) എം.കൃഷ്ണപിള്ള(85) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: അജിത്ത്കുമാര്‍, അനീഷ (രാജി). മരുമകള്‍: ജയലക്ഷ്മി. മരണാനന്തരച്ചടങ്ങ് ജൂണ്‍ ഒന്നിന് രാവിലെ ഒന്‍പതിന്.

എന്‍.കൃഷ്ണന്‍ നായര്‍

നെടുമങ്ങാട്: വേങ്കവിള വൃന്ദാവനത്തില്‍ എന്‍.കൃഷ്ണന്‍നായര്‍ (76-റിട്ട. ഹെഡ്മാസ്റ്റര്‍) അന്തരിച്ചു. ഭാര്യ: പരേതയായ രാധമ്മ. മക്കള്‍: ആശ കെ.ആര്‍. (യൂണിയന്‍ ബാങ്ക്), ബിന്ദു കെ.ആര്‍. (ബി.എസ്.എന്‍.എല്‍.). മരുമക്കള്‍: കെ.ആര്‍.ഉണ്ണികൃഷ്ണന്‍ (യൂണിയന്‍ ബാങ്ക്), സി.കെ.വേണുഗോപാലന്‍ (കിറ്റ്‌സ്). സഞ്ചയനം ഞായറാഴ്ച ഒന്‍പതിന്.

കെ.നളിനി

നെടുമങ്ങാട്: ആനാട് മെത്തോട് രജിത് ഭവനില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കെ.നളിനി (78) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, വിജയന്‍, പ്രേമന്‍. മരുമക്കള്‍: നിര്‍മ്മല, ഗീത, അജിതകുമാരി. സഞ്ചയനം ഞായറാഴ്ച ഒന്‍പതിന്.

തിരുവനന്തപുരം: തമ്പാനൂര്‍ പവര്‍ഹൗസ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശംഖുംമുഖം ചരുവിള പുത്തന്‍വീട്ടില്‍ റിട്ട. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ജീവനക്കാരന്‍ താമരാക്ഷന്റെ മകന്‍ നിഖില്‍ ടി.എല്‍.(21) ആണ് മരിച്ചത്.
കഴിഞ്ഞ 22-ാം തീയതിയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ ബൈക്കില്‍ വീട്ടിലേക്കു പോകവേ എതിര്‍വശത്തുനിന്നു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിേക്കറ്റ നിഖിലിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലതാകുമാരിയാണ്(തൃക്കാര്‍ത്തിക ഡ്രൈവിങ് സ്‌കൂള്‍, ശംഖുംമുഖം) അമ്മ. സഹോദരങ്ങള്‍: അഖില്‍, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.

രാജന്‍ചെട്ട്യാര്‍
വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ കല്ലുവിള വീട്ടില്‍ രാജന്‍ ചെട്ട്യാര്‍ (58) അന്തരിച്ചു. ഭാര്യ: ശോഭന. മക്കള്‍: ദീപ, ദീപു, ദിലീപ്. മരുമക്കള്‍: സതീഷ്‌കുമാര്‍, മായ.

അമ്മുക്കുട്ടി

പെരുമ്പഴുതൂര്‍: കീളിയോട് പന്താവിള പുത്തന്‍വീട്ടില്‍ അമ്മുക്കുട്ടി (85) അന്തരിച്ചു. മക്കള്‍: ചന്ദ്രിക, ശശിധരന്‍, നിര്‍മല, വിജയന്‍, ശോഭന. മരുമക്കള്‍: വേലന്‍പിള്ള, ലീല, ബാബു, വസന്ത, ബിനു. സഞ്ചയനം ഞായറാഴ്ച ഒന്‍പതിന്.

അബ്ദുല്‍റഹുമാന്‍ ആശാന്‍

കണിയാപുരം: ആലുംമൂട് കാട്ടുവിളാകത്തുവീട്ടില്‍ അബ്ദുല്‍റഹുമാന്‍ ആശാന്‍ (96) അന്തരിച്ചു. പള്ളിപ്പുറം ഏറത്തുകര ജമാഅത്ത് മുന്‍ഭരണസമതി അംഗവും മുന്‍ ജില്ലാകാര്‍ഷിക വികസനസമിതി അംഗവുമായിരുന്നു. മക്കള്‍: മുഹമ്മദ് തമ്പി (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍ കെ.എസ്.ഇ.ബി.), ഹാഷിം, സൈദത്ത് ബീവി, അഷറഫ് എ.കെ. (മാനേജിങ് എഡിറ്റര്‍, സിഗ്നേച്ചര്‍ ബുക്‌സ് ), ഷാഹിദ, ഹക്കീം, ഹുസൈന്‍. മരുമക്കള്‍: നാസുമുദ്ദീന്‍ (റിട്ട. ടൈറ്റാനിയം), സുലൈമാന്‍ വാഴോട്(ബിസിനസ്), റസീയാബീവി, നൂര്‍ജഹാന്‍, ഷൈജ, സബീന, ഷജ്‌ല.

പദ്മാവതിഅമ്മ
തിരുവനന്തപുരം: പി.ടിപി. നഗര്‍ ഹൗസ് നമ്പര്‍ 167 അരുമന അമ്മവീട്ടില്‍ പരേതനായ കെ.എന്‍.കെ.നായരുടെ ഭാര്യ പദ്മാവതിഅമ്മ (93) അന്തരിച്ചു. മക്കള്‍: പാര്‍വതിമേനോന്‍, രമേഷ്‌നായര്‍ (യു.എസ്.എ.). മരുമകന്‍: രാജേന്ദ്രമേനോന്‍ (ന്യൂസിലാന്‍ഡ്). ശവസംസ്‌കാരം 26ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തില്‍.

വിജയന്‍ നായര്‍

വട്ടിയൂര്‍ക്കാവ്: പ്‌ളാവോട് ശ്രീവിനായകം പി.എല്‍.ആര്‍.എ. 264-ല്‍ വിജയന്‍ നായര്‍ (68) അന്തരിച്ചു. ഭാര്യ: ശ്രീകുമാരിഅമ്മ. മക്കള്‍: അഞ്ജന, അര്‍ച്ചന. മരുമക്കള്‍: അനില്‍കുമാര്‍, ദിലീപ്. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.

കുഞ്ഞുകൃഷ്ണപണിക്കര്‍

നിലമാമൂട്: കൈവന്‍കാല തൊളിച്ചല്‍ റോഡരികത്തുവീട്ടില്‍ കുഞ്ഞുകൃഷ്ണപണിക്കര്‍ (87) അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മ. മക്കള്‍: നിര്‍മലകുമാരി, സുകുമാരി, ബാഹുലേയന്‍, ലതകുമാരി. മരുമക്കള്‍: സുരേന്ദ്രന്‍, രമണന്‍, സുനി.

കെ.പദ്മനാഭന്‍ നായര്‍
ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ കരിമ്പാത്തോപ്പു വീട്ടില്‍ കെ.പദ്മനാഭന്‍ നായര്‍ (84-റിട്ട. എസ്.ഐ.) അന്തരിച്ചു. മക്കള്‍: അനില്‍കുമാര്‍, സുരേഷ്‌കുമാര്‍, ഉഷ, സുനില്‍കുമാര്‍. മരുമക്കള്‍: ശ്രീകുമാരി, ജയകുമാരി, വി.ഹരിദാസ്. സഞ്ചയനം ഞായറാഴ്ച 8.30ന്.

കാര്‍ത്തിക

ആറ്റിങ്ങല്‍: മാര്‍ക്കറ്റ് റോഡ് കുഴിയില്‍മുക്ക് മുടുവിളാകത്തുവീട്ടില്‍ പരേതനായ രാഘവന്റെ ഭാര്യ കാര്‍ത്തിക (102) അന്തരിച്ചു. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ കുഴിയില്‍മുക്ക് രാഘവ് വീട്ടില്‍.

ധരണീന്ദ്രന്‍

പൂവാര്‍: കരുംകുളം പാലോട്ടുവിള ധരണീന്ദ്രന്‍ (70-റിട്ട. പോലീസ്) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച 8.30ന്.

ജെ.പ്രകാശന്‍

ചിറയിന്‍കീഴ്: വലിയകട മുക്കാലുവട്ടംവീട്ടില്‍ ജെ.പ്രകാശന്‍ (58) അന്തരിച്ചു.
ഭാര്യ: സുധ. മക്കള്‍: പി.നീതു, പി.ലക്ഷ്മി. മരുമക്കള്‍: അനില്‍കുമാര്‍, സാബു.

SHOW MORE