ബ്ലാക്ക് സ്മിത്ത് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യം

Posted on: 09 Feb 2014നെടുമങ്ങാട്: കെ.എസ്.ആര്‍.ടി സി ബ്ലാക്ക് സ്മിത്ത് ഒഴിവിലേക്ക് പി.എസ്.സി പ്രസിദ്ധീകരിച്ച ലിസ്റ്റിലെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി. ചെയര്‍മാന് നിവേദനം നല്‍കി. 2012ല്‍ പിഎസ്.സി. നടത്തിയ പരീക്ഷയില്‍ 1200 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നാല്‍ പ്രധാന ലിസ്റ്റ് 400 പേരെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി. പ്രസിദ്ധീകരിച്ചത്. നിലവില്‍ 350 പേരുടെ ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയിന്‍ ലിസ്റ്റിലുള്ള അനവധി പേര്‍ മറ്റ് ജോലികള്‍ കിട്ടി പോയിട്ടുണ്ട്. നിലവിലെ ഒഴിവ് നികത്താനുള്ള ലിസ്റ്റെങ്കിലും ഇടണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.More News from Thiruvananthapuram