പൂവാര്‍ പഞ്ചായത്ത്:പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌സങ്കീര്‍ണമാവും

Posted on: 23 Dec 2012പൂവാര്‍:എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചെങ്കിലും പൂവാര്‍ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സങ്കീര്‍ണമാവും. ഇരു മുന്നണികള്‍ക്കും പഞ്ചായത്തില്‍ ഭൂരിപക്ഷമില്ല. പുറത്താക്കപ്പെട്ട പ്രസിഡന്റിന്‍േറയും ഏക ബി.ജെ.പി അംഗത്തിന്‍േറയും തീരുമാനം പ്രസിഡന്റ് സ്ഥാനത്തിന് നിര്‍ണായകമാവും. എങ്കിലും പ്രസിഡന്റ് സ്ഥാനത്തിനായി എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. 15 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറംഗങ്ങള്‍ വീതമാണുള്ളത്. ആര്‍.എസ്.പി സ്വതന്ത്ര അംഗത്തെ എല്‍.ഡി.എഫ് കൂടെ നിര്‍ത്തിയിട്ടുണ്ട്. ആ അംഗത്തെ പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരുമെന്ന ധാരണയിലാണ് ഒപ്പം നിര്‍ത്തിയത്.എല്‍.ഡി.എഫിന് ഭരണം പിടിക്കാന്‍ ഒരാള്‍കൂടി മതി. ബി.ജെ.പി അംഗത്തിന്‍േറയോ പുറത്താക്കിയ പ്രസിഡന്റിന്‍േറയോ പിന്‍തുണ തേടേണ്ട സ്ഥിതിയിലാണ്. രണ്ടും ഇന്നത്തെ സാഹചര്യത്തില്‍ അനുകൂലമല്ല.യു.ഡി.എഫും ഭരണം പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.അവിശ്വാസത്തെ പിന്തുണയ്ക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതൃത്വത്തെ കണ്ട് അറിയിച്ചിരുന്നു. ഈ നിലപാട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തുടരണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

More News from Thiruvananthapuram