അനുശോചനയോഗം

Posted on: 23 Dec 2012തിരുവനന്തപുരം: പഴയകാല സോഷ്യലിസ്റ്റ് നേതാവും ദീര്‍ഘകാലം സോഷ്യലിസ്റ്റ് ജനതയുടെ ആര്യനാട് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന ഇ. സെയ്‌ലാദ്ദീന്റെ നിര്യാണത്തില്‍ ജില്ലാകമ്മിറ്റി അനുശോചിച്ചു.

പട്ടംതാണുപിള്ള മന്ത്രിസഭാകാലത്ത് ലഭിച്ച മിച്ചഭൂമിയില്‍നിന്ന് കിട്ടുന്ന ആദായത്തിന്റെ പങ്ക് പാര്‍ട്ടിപ്രവര്‍ത്തനത്തിന് വിനിയോഗിച്ച് മാതൃക കാണിച്ച നേതാവാണ് സെയ്‌ലാദ്ദീന്‍ എന്ന് സംഘടനയുടെ സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി അനുസ്മരണപ്രഭാഷണത്തില്‍ പറഞ്ഞു.

സോഷ്യലിസ്റ്റ് ജനത ജില്ലാപ്രസിഡന്റ് എന്‍.എം. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വലിയശാല നീലകണ്ഠന്‍, മുജീബ് റഹ്മാന്‍, അഡ്വ. എല്‍.ബീന, ജി. സതീശ്കുമാര്‍, മഞ്ചവിളാകം ശശി, എസ്. ചന്ദ്രന്‍ നായര്‍, എസ്. മാര്‍ഷല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram