കോവളം ബൈപാസ് റോഡരികില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു.

Posted on: 23 Dec 2012കോവളം: തിരുവല്ലം മുതല്‍ കോവളം ജങ്ഷന്‍വരെയുള്ള ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുന്നതായാണ് ആക്ഷേപം. ഹോട്ടലുകളില്‍ നിന്ന് കൊണ്ടുവരുന്ന മാലിന്യങ്ങളും ഇറച്ചിക്കടകളിലെ മാംസാവശിഷ്ടങ്ങളും ഇത്തരത്തില്‍ നിക്ഷേപിക്കുന്നു.

മാലിന്യങ്ങള്‍ കുന്നുകൂടിയത് റോഡിനിരുവശത്തും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. മാത്രമല്ല അസഹ്യമായ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. കക്കൂസ് മാലിന്യങ്ങളടക്കം കോവളം ബൈപാസ് റോഡരികില്‍ നിക്ഷേപിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കാരണം റോഡില്‍ നായശല്യവും വര്‍ധിച്ചിട്ടുണ്ട്. ഇത് വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നു. മാലിന്യ നിക്ഷേപം തടയുന്നതിന് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

More News from Thiruvananthapuram