മാറനല്ലൂരില്‍ പ്രതിപക്ഷം പ്രമേയങ്ങള്‍ പാസ്സാക്കി

Posted on: 23 Dec 2012മാറനല്ലൂര്‍: പ്രസിഡന്റ് നിഷ്പക്ഷത പാലിച്ചപ്പോള്‍ മാറനല്ലൂരില്‍ പ്രതിപക്ഷമായ ഇടതുപക്ഷം ശനിയാഴ്ച കൊണ്ടുവന്ന രണ്ട് പ്രമേയങ്ങള്‍ പാസ്സായി. പഞ്ചായത്തിലെ ഭരണ നേതൃത്വത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കും തിരിച്ചടിയായി. മുടങ്ങിക്കിടക്കുന്ന ശുദ്ധജല പദ്ധതിയ്ക്ക് തൂങ്ങാംപാറയില്‍ ഉടന്‍ സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട പ്രമേയവും മാറനല്ലൂര്‍ പഞ്ചായത്തിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി അംഗങ്ങളായ ശാലിനി, ലിനി, എന്നിവരുടെ പ്രമേയവുമാണ് പാസ്സായത്. പഞ്ചായത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

More News from Thiruvananthapuram