ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജ് അലുമ്‌നി യോഗം

Posted on: 23 Dec 2012തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജ് അലുമ്‌നി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും കവി വി. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

സഹജീവികളെ സ്‌നേഹിക്കാനും അവരോടൊത്ത് സമയം ചെലവഴിക്കാനും കഴിയാത്തവിധം തിരക്കേറിയ ജീവിതമാണ് ഇന്നത്തെ യുവാക്കളുടേതെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞു.

ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായി അസോസിയേഷന്‍ നടത്തുന്ന പരിപാടിയെക്കുറിച്ച് സെക്രട്ടറി വിഷ്ണു ആര്‍.ജി. വിശദീകരിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. ഷീല. എസ്. അധ്യഷത വഹിച്ചു. അസോസിയേഷന്‍ വൈസ്​പ്രസിഡന്റ് സയിദ് മുനീര്‍, ജോ. സെക്രട്ടറി ഭാവേഷ്, മുന്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

More News from Thiruvananthapuram