ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

Posted on: 23 Dec 2012വെഞ്ഞാറമൂട്: അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ മിനിലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തന്മാര്‍ക്ക് പരിക്ക് പറ്റി.

ചീരാണിക്കര സ്വദേശി അരുണ്‍ (24), സതീശന്‍ (44), രജിന്‍ (23), വിജിന്‍ (18), സതീഷ് കുമാര്‍ (27) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

ശനിയാഴ്ച വൈകീട്ട് 3 ന് സംസ്ഥാന പാതയില്‍ ചടയമംഗലത്തു വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ഗോകുലം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

More News from Thiruvananthapuram