കളഞ്ഞുകിട്ടിയ അരലക്ഷം രൂപ സ്റ്റേഷനില്‍ഏല്‌പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

Posted on: 23 Dec 2012



വെഞ്ഞാറമൂട്: തന്റെ ഓട്ടോയില്‍ നിന്ന് കളഞ്ഞുകിട്ടിയ അരലക്ഷം രൂപ പോലീസില്‍ ഏല്പിച്ച് ഓട്ടോ ഡ്രൈവര്‍ മക്കാംകോണം വക്കത്ത് വീട്ടില്‍ നുജുമുദ്ദിന്‍ മാതൃക കാട്ടി. വെള്ളിയാഴ്ച രാത്രിയാണ് ഓട്ടം കഴിഞ്ഞുവന്നപ്പോള്‍ അരലക്ഷത്തിലധികം രൂപ ഓട്ടോയില്‍ കിടന്നത്. യാത്രക്കാരനെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ രാവിലെ തന്നെ നുജുമുദ്ദിന്‍ പണം വെഞ്ഞാറമൂട് പോലീസില്‍ ഏല്പിച്ചിരുന്നു. എന്നാല്‍ രാത്രി പണം നഷ്ടപ്പെട്ട മിനാറ സ്വദേശി ഹമീദ് ഓട്ടോഡ്രൈവറെ തിരിച്ചറിയുന്നതിന് വെഞ്ഞാറമൂട് സ്റ്റാന്റില്‍ എത്തിയപ്പോഴാണ് പണം സുരക്ഷിതമായി സ്റ്റേഷനില്‍ ഏല്പിച്ച വിവരം അറിയുന്നത്. ഉടന്‍തന്നെ ഹമീദ് ഡ്രൈവര്‍ നുജുമുദ്ദിനെ കണ്ടെത്തി സ്റ്റേഷനില്‍ പോയി പണം കൈപ്പറ്റുകയായിരുന്നു.

More News from Thiruvananthapuram