സമെ 22/12/12 സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012നെടുമങ്ങാട്:വെള്ളൂര്‍ക്കോണം സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ ക്രിസ്മസ്- പുതുവത്സര പരിപാടികള്‍ ആഘോഷിച്ചു. വിളംബര റാലി, ക്രിസ്മസ് സന്ദേശ കാര്‍ഡ് കൈമാറല്‍, മധുരം പങ്കുവയ്ക്കല്‍ എന്നിവ നടന്നു. സ്‌കൂള്‍ എച്ച്.എം എസ്.ഗീതാകുമാരി, പി.ടി.എ പ്രസിഡന്റ് എ.സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തൊളിക്കോട്-തേവന്‍പാറ എസ്.എച്ച്.യു.പി.എസില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ക്രിസ്മസ് സന്ദേശറാലി നടത്തി. ക്രിസ്മസ് കരോള്‍, പുല്‍ക്കൂടാഘോഷം എന്നിവ നടന്നു. ഫാ. ജോണ്‍ബോസ്‌കോ, എച്ച്.എം. കുമാരിശോഭന എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി.

More News from Thiruvananthapuram