വാര്‍ഷികവും ഗ്രന്ഥശാല ഉദ്ഘാടനവും

Posted on: 23 Dec 2012



ചേരപ്പള്ളി: മീനാങ്കല്‍ അനുഗ്രഹ സാംസ്‌കാരിക നിലയത്തിന്റെ 17-ാം വാര്‍ഷികവും ഗ്രന്ഥശാല ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും ഡിസംബര്‍ 23 മുതല്‍ 25 വരെ നടത്തും.

23ന് രാവിലെ 9ന് കുട്ടികളുടെ കായിക മത്സരങ്ങള്‍, വൈകീട്ട് 3ന് യുവതീയുവാക്കളുടെ കായിക മത്സരങ്ങള്‍, 5ന് കൂട്ടയോട്ടം. 24ന് കുട്ടികളുടെ കലാമത്സരങ്ങള്‍. 25ന് വൈകുന്നേരം 5.30ന് സാംസ്‌കാരിക ഘോഷയാത്ര, 6ന് പ്രസിഡന്റ് സജുകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മധു മുഖ്യാതിഥിയായിരിക്കും. രാത്രി വിവിധ കലാപരിപാടികളും ഉണ്ടാകും.

More News from Thiruvananthapuram