വാര്‍ഷികവും ക്രിസ്മസ് ആഘോഷവും

Posted on: 23 Dec 2012മല്ലമ്പ്രക്കോണം: കരിപ്പൂര് മല്ലമ്പ്രക്കോണം യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷികവും ക്രിസ്മസ് ആഘോഷവും ഡിസം 24, 25 തീയതികളില്‍ വിവിധ കലാകായിക മത്സരങ്ങളോടെ ആഘോഷിക്കും.

24ന് രാവിലെ 9ന് ക്ലബ്ബ് പ്രസിഡന്റ് എം. അനൂപ് പതാക ഉയര്‍ത്തും. 9.30 മുതല്‍ വിവിധ കായിക മത്സരങ്ങള്‍. രാത്രി 9ന് നാടകം.

25ന് രാവിലെ 9ന് ചിത്രരചനാ മത്സരം. വൈകീട്ട് 6ന് സി. രഘുനാഥന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. പാലോട് രവി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30 ന് കെ.പി.എ.സിയുടെ നാടകം.

More News from Thiruvananthapuram