കുലയ്ക്കാറായ 53 വാഴകള്‍ വെട്ടിനശിപ്പിച്ചു

Posted on: 23 Dec 2012ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ച ഇറവൂര്‍ കൂന്താണി തടത്തരികത്ത് വീട്ടില്‍ സുരേന്ദ്രന്‍ നായരുടെ പണയിലെ 53 മൂട് കുലയ്ക്കാറായ നേന്ത്രവാഴ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇറവൂര്‍ പഴയചന്ത ഭാഗത്ത് സന്ധ്യകഴിഞ്ഞാല്‍ മദ്യപന്മാരുടെ വിളയാട്ട കേന്ദ്രമായിട്ട് നാളുകള്‍ ഏറെയായി. മദ്യപന്മാര്‍ കൃഷിവിളകള്‍ നശിപ്പിക്കുന്നതും വഴിയാത്രക്കാരെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. വാഴത്തോട്ടം വെട്ടിനശിപ്പിച്ചവരില്‍ പങ്കുള്ളതായി സംശയിക്കുന്നവരെപ്പറ്റി ആര്യനാട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

More News from Thiruvananthapuram