കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Posted on: 23 Dec 2012വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കുളത്തൂര്‍ റോഡരികത്ത് വീട്ടില്‍ ഷാജി (30) ക്ക് പരിക്കുപറ്റി. കഴിഞ്ഞദിവസം രാവിലെ ബൈപാസില്‍ വലിയ കട്ടയ്ക്കാലിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ സൈക്കിളിനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ പുരയിടത്തിലെ കിണറ്റിന്റെ ഭിത്തിയിലിടിച്ചാണ് നിന്നത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തെറിച്ച് ദൂരേയ്ക്ക് മറിയുകയായിരുന്നു. ഷാജിയുടെ പരിക്ക് ഗുരുതരമാണ്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ഷാജിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലേക്ക് മാറ്റി.

More News from Thiruvananthapuram