പോലീസ് റെയിഡ്; കോടനശിപ്പിച്ചു

Posted on: 23 Dec 2012ആര്യനാട്: ക്രിസ്മസ്-നവവത്സരത്തോടനുബന്ധിച്ച് വ്യാജമദ്യ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ആര്യനാട് പോലീസ് മുക്കാലി, മൂന്നാറ്റുമുക്ക്, ബൗണ്ടര്‍മുക്ക് ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി.

റെയ്ഡില്‍ 2,000 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും നശിപ്പിച്ചു. തിരച്ചിലിന് ആര്യനാട് സി. ഐ. നാസുറുദ്ദീന്‍, എസ്. ഐ. ശ്രീജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേന്ദ്രന്‍, സുരേഷ്, ജയചന്ദ്രന്‍, ബാഹുലേയന്‍, ഷമീം, റാബി തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Thiruvananthapuram