നിഡ്‌സ് നെടുമങ്ങാട് ഫെറോന വാര്‍ഷികം

Posted on: 23 Dec 2012നെടുമങ്ങാട്: നിഡ്‌സ് നെടുമങ്ങാട് ഫെറോന പതിനാറാം വാര്‍ഷികവും സ്വയം സഹായസംഘങ്ങളുടെ സംഗമവും ജില്ല പഞ്ചായത്തംഗം അഡ്വ. എല്‍. ബീന ഉദ്ഘാടനം ചെയ്തു. ഫാ. സുനില്‍ സി. കപ്പൂച്ചിന്‍ അധ്യക്ഷത വഹിച്ചു. മികച്ച യൂണിറ്റായി നാലാം തവണയും തിരഞ്ഞെടുത്ത എലിയാപുരം കര്‍മലമാതാ നിഡ്‌സ് യൂണിറ്റിന് ഫാ. അലോഷ്യസ് ട്രോഫി നല്‍കി. രൂപതാ ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍ ആമുഖസന്ദേശം നല്‍കി. ഫാ. ഷാജ്കുമാര്‍, ജസ്റ്റിന്‍രാജ്, അജിത, അഭയ, ഗ്ലിസ്റ്റസ്, ദേവദാസ്, ടി.ആര്‍. വിന്‍സെന്റ്, ജോണിഎലിയാപുരം എന്നിവര്‍ സംസാരിച്ചു.

More News from Thiruvananthapuram