എന്‍.എസ്.എസ്സിന്റെ വസ്തു ഒഴിവാക്കല്‍നടപടി ശരിവെച്ചു

Posted on: 23 Dec 2012കൊച്ചി; ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും തിരുവനന്തപുരത്ത് എന്‍.എസ്.എസ്സിന്റെ വസ്തു ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.പുന്നന്‍ റോഡില്‍ നിന്നും അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലേക്ക് പ്രവേശനത്തിനാണ് എന്‍.എസ്.എസ്സിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്‍.എസ്.എസ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. അതിനെതിരെ എന്‍.എസ്.എസ്സിന്റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ചില്‍ നിലനില്‍ക്കുമ്പോഴാണ് വസ്തു ഏറ്റെടുത്തത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവിനെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ചോദ്യം ചെയ്തപ്പോള്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ചിലേക്ക് വിട്ടു. സര്‍ക്കാര്‍ ഉത്തരവ് സാധുവാണെന്ന് ഡിവിഷന്‍ ബഞ്ച് വിധിച്ചു. എന്‍.എസ്.എസ്സിന്റെ അപ്പീലും അതനുസരിച്ച് തീര്‍പ്പാക്കി.

More News from Thiruvananthapuram