ഒ.രാജഗോപാലിനെആദരിക്കുന്നു

Posted on: 23 Dec 2012തിരുവനന്തപുരം:പൊതുപ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ബി.ജെ.പി ദേശീയ നേതാവ് ഒ.രാജഗോപാലിനെ ആദരിക്കുന്നു. 30ന് വൈകീട്ട് 5ന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന പരിപാടി എല്‍.കെ.അദ്വാനി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍ സംസാരിക്കും.

ഇതിനായി ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍നായര്‍ ചെയര്‍മാനും കൗണ്‍സിലര്‍ പി.അശോക്കുമാര്‍ കണ്‍വീനറുമായി 501 പേരടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു.സ്വാഗതസംഘം രൂപവത്കരണ യോഗം പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.അശോക്കുമാര്‍ അധ്യക്ഷനായി. സി.പി.നായര്‍, അഡ്വ. കെ.അയ്യപ്പന്‍പിള്ള, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കേണല്‍ ആര്‍.ജി.നായര്‍, അഡ്വ. പരണിയം ജയകുമാര്‍, ശിവജി ജഗന്നാഥന്‍, സ്വാമി ഹനുമദ്ദാസ്, കൗണ്‍സിലര്‍മാരായ എം.ആര്‍.രാജീവ്, എം.ആര്‍.ഗോപന്‍ എന്നിവര്‍ സംബന്ധിച്ചു.

More News from Thiruvananthapuram