കണ്‍സഷന്‍ നിഷേധം: നാല് ബസ്സിനെതിരെനടപടി

Posted on: 23 Dec 2012ആറ്റിങ്ങല്‍: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിച്ച നാല് സ്വകാര്യബസ്സുകള്‍ക്കെതിരെ ശനിയാഴ്ച ആറ്റിങ്ങല്‍ ആര്‍.ടി.ഒ നടപടിയെടുത്തു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനേഷ്, അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് വൈഷ്ണവ്, സജ്‌ന, എസ്.എം.എസ്, ബേബി എന്നീ ബസ്സുകള്‍ പിടിച്ചെടുത്തത്. കണ്‍സഷന്‍ നിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി ആര്‍.ടി.ഒ അറിയിച്ചു.ശനിയാഴ്ച ദിവസങ്ങളില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഐ.ടി.ഐ.യും പോളിടെക്‌നിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ചില സ്വകാര്യ ബസ്സുകളില്‍ കണ്‍സഷന്‍ നിഷേധിക്കുകയും ഫുള്‍ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് പതിവാണ്. വിദ്യാര്‍ത്ഥികളുടെ പരാതികളെത്തുടര്‍ന്നാണ് ശനിയാഴ്ച അധികൃതര്‍ പരിശോധനയ്ക്കിറങ്ങിയത്.

More News from Thiruvananthapuram