ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചിതകര്‍ത്തു

Posted on: 23 Dec 2012ആറ്റിങ്ങല്‍:എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യൂണിയന്റെ കീഴിലുള്ള 3053-ാം നമ്പര്‍ താഴെ ഇളമ്പ ശാഖാ ഗുരുമന്ദിരത്തോട് ചേര്‍ന്നുള്ള കാണിക്കവഞ്ചി വെള്ളിയാഴ്ച രാത്രി അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂണിയന്‍ പ്രസിഡന്റ് എസ്.ഗോകുല്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ യോഗം നടന്നു. എം.അജയന്‍, സുധീര്‍, എന്‍.എസ്.കെ.അജി, എസ്.രാജന്‍, ശശി, നിഷാന്ത്‌രാജ്, അജു കൊച്ചാലുംമൂട്, അഭിലാഷ്, ദഞ്ചുദാസ്, കുഞ്ഞുമോന്‍ മണ്ണൂര്‍ഭാഗം, അനീഷ്ബാബു, റെജി എന്നിവര്‍ പ്രസംഗിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

More News from Thiruvananthapuram