പട്രോളിങ്ങിനിടെ പോലീസുകാരന്റെ കാലിന് പരിക്കേറ്റു

Posted on: 23 Dec 2012കല്ലമ്പലം: രാത്രി പട്രോളിങ്ങിനിടെ മോഷണശ്രമം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ തുടയെല്ല് തകര്‍ന്നു. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആനാകുടി മുളവന മൂന്നുംപുറത്തു വീട്ടില്‍ വിജയകുമാറി (43)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ കല്ലമ്പലം എസ്. ഐയേയും സംഘത്തേയും കണ്ട് ബൈക്ക് യാത്രക്കാരന്‍ മാവിന്‍മൂട് പ്രസിഡന്റ് ജങ്ഷന് സമീപം വച്ച് ഒരു വീടിന്റെ മതില്‍ ചാടിക്കടന്നു. സംശയം തോന്നി കൂടെ ചാടിയ വിജയകുമാറിന്റെ തുടയെല്ലിന് പരിക്കേറ്റു. തുടര്‍ന്ന് 108 ആംബുലന്‍സില്‍ അടുത്തുള്ള സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് പോലീസ് പിടിച്ചെടുത്തു.

More News from Thiruvananthapuram