വര്‍ക്കലയില്‍ എം.എസ്. സുബ്ബലക്ഷ്മി സംഗീതോത്സവം തുടങ്ങി

Posted on: 23 Dec 2012വര്‍ക്കല: വര്‍ക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എം.എസ്. സുബ്ബലക്ഷ്മി സംഗീതോത്സവം തുടങ്ങി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സംഗീതോത്സവം സംഗീതജ്ഞ ഡോ. ബി. അരുന്ധതി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തമിഴ്‌സംഘം പ്രസിഡന്റ് എം. മുത്തുരാമന്‍, കോട്ടവട്ടം ജി. ശ്യാംനാഥ്, ഡോ. എന്‍. വിജയന്‍, അക്കാദമി സെക്രട്ടറിഅഡ്വ. എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാര്‍വതീപുരം പദ്മനാഭ അയ്യരുടെ സംഗീത സദസ്സോടെയാണ് സംഗീതോത്സവം ആരംഭിച്ചത്. തുടര്‍ന്ന് വെണ്‍പകല്‍ സുരേന്ദ്രന്‍, പദ്മരാജാമണി (വീണ) എന്നിവരും കച്ചേരി അവതരിപ്പിച്ചു. ഞായറാഴ്ച തിരുവനന്തപുരം എസ്. അശ്വതി കച്ചേരി അവതരിപ്പിക്കും.

More News from Thiruvananthapuram