ബൈക്ക് യാത്രികന്റെ മൊബൈല്‍ എ.എം.വി. പിടിച്ചുവാങ്ങിയെന്ന് പരാതി

Posted on: 23 Dec 2012ആറ്റിങ്ങല്‍: റോഡരികില്‍ ബൈക്ക് നിര്‍ത്തി മൊബൈലില്‍ സംസാരിച്ചയാളിനെ എ.എം.വി അധിക്ഷേപിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തതായി പരാതി. ആലംകോട് മേവര്‍ക്കല്‍ ദാറുസലാമില്‍ ഇല്യാസാണ് ആറ്റിങ്ങല്‍ ആര്‍.ടി. ഓഫീസിലെ എ.എം.വി. അബ്ദുല്‍ സലാമിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ആര്‍.ടി. ഓഫീസിനു മുന്‍വശത്ത് നവംബര്‍ ഒമ്പതിനാണ് സംഭവം. ഇത് സംബന്ധിച്ച് ഇല്യാസ് ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

More News from Thiruvananthapuram