പട്ടികജാതി വനിതകള്‍ക്കായി സ്വയംതൊഴില്‍ സംരംഭം തുടങ്ങി

Posted on: 23 Dec 2012അണ്ടൂര്‍ക്കോണം: അണ്ടൂര്‍ക്കോണം ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍രഹിതരായ പട്ടികജാതിയില്‍പ്പെട്ട വനിതകള്‍ക്ക് ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു. മന്ത്രി കെ. ബാബു പദ്ധതി ഉദ്ഘാടനം നടത്തി. വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ പാലോട് രവി എം.എല്‍.എ അധ്യക്ഷനായിരുന്നു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, അണ്ടൂര്‍ക്കോണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറമ്പില്‍പ്പാലം നിസാര്‍, ജില്ലാപഞ്ചായത്തംഗം ബീഗം നബീസ, സീനാരാജന്‍, ജലജകുമാരി, നദീറാഫൈസല്‍, ബി. മുരളീധരന്‍നായര്‍, എം.എം. അഷറഫ്, ടി. ശോഭന, ഐ.ഒ.ബി ചീഫ് റീജണല്‍ മാനേജര്‍ ഡി. ഹരിദാസ്, മാനേജര്‍ ബി. ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി എസ്.കെ. സായൂര്‍ദേവന്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

More News from Thiruvananthapuram