ലൈബ്രറി കൗണ്‍സില്‍ കലാസാഹിത്യ മത്സരം
Posted on: 23 Dec 2012
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബാലോത്സവവും കലാസാഹിത്യമത്സരവും 24, 27, 28 തീയതികളില്‍ നിലയ്ക്കാമുക്ക് ഗവ. യു.പി.എസില്‍ നടക്കും. 24 ന് രാവിലെ രചനാമത്സരം, 27, 28 തീയതികളില്‍ കലാസാഹിത്യമത്സരങ്ങള്‍. 24 ന് രാവിലെ 9ന് വക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. സുലജ ഉദ്ഘാടനവും 28ന് സമ്മാനദാനം ബി. സത്യന് എം.എല്‍.എ യും നിര്‍വഹിക്കും.