വെട്ടൂര്‍ പഞ്ചായത്തിന് നിര്‍മല്‍ ഗ്രാമപദവി

Posted on: 23 Dec 2012വര്‍ക്കല: കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ ശുചിത്വയജ്ഞ പരിപാടിയുടെ ഭാഗമായി വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിന് നിര്‍മല്‍ ഗ്രാമപദവി ലഭിച്ചു. ഇതിന്റെ പ്രഖ്യാപനം വര്‍ക്കല കഹാര്‍ എം. എല്‍.എ. നടത്തി. യോഗത്തില്‍ വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബുഷറാസാദിഖ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എസ്. സുനില്‍, പഞ്ചായത്ത് സെക്രട്ടറി എസ്. നദീജ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thiruvananthapuram