അഴൂരില്‍ ട്യൂഷന്‍ സെന്റര്‍ കത്തി നശിച്ചു

Posted on: 23 Dec 2012അഴൂര്‍: അഴൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററായ ബ്രൈറ്റ് കോളേജ് കത്തി നശിച്ചു. തീപടരുമ്പോള്‍ ക്ലാസ്സില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. ഒരു ഷെഡ്ഡ്, ഓഫീസ് റൂം എന്നിവയാണ് നശിച്ചത്. തീ പടര്‍ന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ആറ്റിങ്ങലില്‍നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമനസേനാവിഭാഗം എത്തിയാണ് തീയണച്ചത്. 75000 ഓളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എസ്.വി. അനിലാല്‍, അഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. ജോയി തുടങ്ങിയവര്‍ സ്ഥലത്തെത്തി. ചിറയിന്‍കീഴ് എസ്. ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലം പരിശോധിച്ചു.

More News from Thiruvananthapuram