വട്ടിയൂര്‍ക്കാവ് ഗവ. സ്‌കൂളിന് കനറാബാങ്കിന്റെ ഉപഹാരം

Posted on: 23 Dec 2012തിരുവനന്തപുരം: കനറാബാങ്ക് അഞ്ചാമട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൈക്ക് സെറ്റും സ്​പീക്കറുകളുമടങ്ങുന്ന പബ്ലിക് അഡ്രസ്സ് സിസ്റ്റം സംഭാവന ചെയ്തു.

സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് രാജന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ കനറാബാങ്കിന്റെ തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി. ശ്രീറാം പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടുങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജി.എസ്. ഷീന കനറാബാങ്ക് അഞ്ചാമട ബ്രാഞ്ച് മാനേജര്‍ പി.വി. ജയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീന എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

More News from Thiruvananthapuram