മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ നടത്തി

Posted on: 23 Dec 2012തിരുവനന്തപുരം: ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല നിലപാടെടുത്തെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി.

സി.പി.ഐ. ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ഉദ്ഘാടനം ചെയ്തു.

ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സോളമന്‍ വെട്ടുകാട്, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി. ആര്‍. അനില്‍, പട്ടം ശശിധരന്‍, ഹഡ്‌സണ്‍ ഫെര്‍ണാണ്ടസ്, രാധാകൃഷ്ണന്‍നായര്‍, പി.എസ്. നായിഡു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram