വിനോദിന്റെ കുടുംബത്തിന് ദുരിതാശ്വാസ തുക കൈമാറി

Posted on: 23 Dec 2012വെള്ളറട: കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിമരിച്ച ഈയപ്പൊറ്റ വി.എല്‍.ഭവനില്‍ വിനോദിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. വെള്ളറട ഗ്രാമപ്പഞ്ചായത്തോഫീസില്‍വച്ച് നടന്ന ചടങ്ങില്‍ എ.ടി.ജോര്‍ജ് എം.എല്‍.എ. വിനോദിന്റെ ഭാര്യ ലതയ്ക്ക് ചെക്ക് കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.അശോക്കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ദസ്തഗീര്‍, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ എം.കെ.ശ്രീധരന്‍, സെക്രട്ടറി ഡി. ടൈറ്റസ്, കൂതാളി ഷാജി, കെ.ജി.മംഗള്‍ദാസ്, നെല്ലിശ്ശേരി ശശിധരന്‍, മലയില്‍ രാധാകൃഷ്ണന്‍, വെള്ളറട കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

സപ്തംബര്‍ 15ന് നൂലിയം കുളത്തില്‍വച്ചായിരുന്നു അപകടം. കുളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ രണ്ടുപേര്‍ കുളത്തിലെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നതിനിടയില്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിനോദ് മരിച്ചത്.

More News from Thiruvananthapuram