സപ്തദിന ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012വെള്ളറട: ചെമ്പൂര് എല്‍.എം.എസ്. എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണം വിഷയമാക്കിയുള്ള സപ്തദിന ക്യാമ്പ് വെള്ളറട ഗവ. യു.പി.എസ്സില്‍ തുടങ്ങി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി ഉദ്ഘാടനംചെയ്തു. 'ജൈവവൈവിധ്യവും മാലിന്യസംസ്‌കരണവും' എന്ന വിഷയത്തില്‍ സി.വി.ജയകുമാര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സെടുത്തു. പി.ടി.എ. പ്രസിഡന്റ് യേശുദാനം അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ജെ.ജസ്റ്റിന്‍ ജയകുമാര്‍, പ്രോഗ്രാം ഓഫീസര്‍ ബ്രീസ് എം.എസ്. രാജ്, വൈ.ജോണ്‍വില്യം, പ്രധാനാധ്യാപിക കെ.ജാസ്മിറാണി, എം.കെ.ഉദയകുമാര്‍, ജി.രത്‌നസ്വാമി, കുമാരി ജെ.എസ്. രേഷ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പ് 28ന് സമാപിക്കും.

More News from Thiruvananthapuram