ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ അവിശ്വാസം 28ന്

Posted on: 23 Dec 2012ചെങ്കല്‍: ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫ്. ഭരണസമിതിക്കെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസം 28ന് നടക്കും. ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥി വിജയിച്ചതോടെയാണ് ഇവിടെ എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്.

വ്‌ളാത്താങ്കര വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗം വഞ്ചിക്കുഴി മോഹനന്റെ മരണത്തെതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ടി.മിനിയെ 263 വോട്ടിന് പരാജയപ്പെടുത്തി സി.പി.ഐയിലെ ടി.പ്രഭാകരനാണ് വിജയിച്ചത്.

21 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും പത്ത് അംഗങ്ങള്‍ വീതമാണുള്ളത്. ഒരംഗം സ്വതന്ത്രനാണ്.

നിലവില്‍ കോണ്‍ഗ്രസ്സിനൊപ്പമായിരുന്ന മുന്‍ സി.പി.എം. പ്രവര്‍ത്തകന്‍കൂടിയായ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ്. അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

വൈസ്​പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര സ്ഥാനാര്‍ഥി ജി.രാജ്കുമാറിന് നല്‍കി ഭരണം ഉറപ്പിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ്സും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും ശക്തമായ ചരടുവലികള്‍ നടത്തുന്നുണ്ട്.

More News from Thiruvananthapuram