പാമോയിലിന്റെ ഇറക്കുമതി തടയണമെന്നാവശ്യപ്പെട്ട് ധര്‍ണ

Posted on: 23 Dec 2012തിരുവനന്തപുരം: പാമോയിലിന്റെ അമിത ഇറക്കുമതി തടയുക, വെളിച്ചെണ്ണയ്ക്ക് സബ്‌സിഡി നല്‍കുക, കൊപ്ര-തേങ്ങ താങ്ങുവില ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനവരി 2 ബുധനാഴ്ച സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തുന്നതിന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.

ജില്ലാപ്രസിഡന്റ് എന്‍.എം. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വലിയശാല നീലകണ്ഠന്‍,മുജീബ് റഹ്മാന്‍ , പഞ്ചാകുഴി വിത്സകുമാര്‍, അഡ്വ. എല്‍. ബീന, ജില്ലാഭാരവാഹികളായ മഞ്ചവിളാകം ശശി, എസ്. ചന്ദ്രന്‍ നായര്‍, ചീരാണിക്കര സുരേഷ്, പനവൂര്‍ നാസര്‍, അഡ്വ. മോഹന്‍ദാസ് വിളങ്ങര, എല്‍. ആര്‍. സുദര്‍ശനകുമാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

More News from Thiruvananthapuram