മഹിളാകോണ്‍ഗ്രസ് ജനജാഗ്രതാസദസ്സ് നടത്തി

Posted on: 23 Dec 2012തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനജാഗ്രതാസദസ്സ് സംഘടിപ്പിച്ചു. ആക്രമണങ്ങള്‍ക്കെതിരെ മനുഷ്യമനസ്സാക്ഷിയുണര്‍ത്താന്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മണ്‍ചെരാതുകളില്‍ പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.

ജനജാഗ്രതാസദസ്സില്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷയായിരുന്നു. പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ഫാ. ലെനിന്‍രാജ്, അശ്വതിതിരുനാള്‍, ഭാഷാഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, പ്രൊഫ. മോളി വര്‍ഗീസ്, സംവിധായകന്‍ ബാലു കിരിയത്ത്, കവയിത്രി സുലേഖാ കുറുപ്പ്, സഖീ കണ്‍വീനര്‍ മേഴ്‌സി അലക്‌സാണ്ടര്‍, മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് മോളി അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram