ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യവുമായി മഹിളാഅസോസിയേഷന്‍

Posted on: 23 Dec 2012തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന ജനകീയസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ജനാധിപത്യ മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഐക്യദാര്‍ഢ്യയോഗം ജനാധിപത്യ മഹിളാഅസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനസെക്രട്ടറി ടി.എന്‍. സീമ എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷംസീര്‍, അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് പുഷ്പലത, സെക്രട്ടറി എം.ജെ. മീനാംബിക തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram