ദിവ്യയ്ക്ക് രണ്ട് ലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍
Posted on: 23 Dec 2012
തിരുവനന്തപുരം: ഇടുപ്പെല്ലിന് ട്യൂമര്‍ ബാധിച്ച് എഴുന്നേല്‍ക്കാനാകാതെ കിടക്കുന്ന 10 വയസ്സുകാരി എസ്. ദിവ്യയ്ക്ക് രണ്ട്ലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തീരുമാനപ്രകാരം ഇതിനുള്ള ഉത്തരവ് കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
പേട്ടയിലെ വാടകവീട്ടില്‍ അമ്മയോടൊപ്പം താമസിക്കുന്ന ദിവ്യയെ സന്ദര്‍ശിച്ചശേഷം, ചികിത്സാസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. തിരുവനന്തപുരം ഹോളിഏഞ്ചല്‍സ് സ്കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ഥിനിയായ ദിവ്യയ്ക്ക് കഴിഞ്ഞ മാര്‍ച്ചിലാണ് അസുഖം ബാധിച്ചത്.