വാഹനപരിശോധന ശക്തമാക്കി; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

Posted on: 23 Dec 2012തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉത്പാദനവും വിപണനവും വിതരണവും തടയുന്നതിനായി പോലീസ്, വനം, റവന്യൂ, എകൈ്‌സസ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് ആരംഭിക്കാനും വിവിധ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടുള്ള താലൂക്കുതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി.

അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്തുന്നതിന് ബോര്‍ഡര്‍ പട്രോള്‍പാര്‍ട്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ചെക്ക്‌പോസ്റ്റുകളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങള്‍മൂലം ഉണ്ടാകുന്ന വിപത്തുകള്‍ എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ തുറന്നിട്ടുണ്ട്. നമ്പരുകള്‍ ഇനി പറയുന്നു. ജില്ലാകളക്ടറുടെ കണ്‍ട്രോള്‍റൂം-2730067, ജില്ലാ കണ്‍ട്രോള്‍റൂം-2473149, എകൈ്‌സസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്-2312418, താലൂക്ക് കണ്‍ട്രോള്‍റൂം: എകൈ്‌സസ് സര്‍ക്കിള്‍ ഓഫീസ് തിരുവനന്തപുരം-2368447, നെയ്യാറ്റിന്‍കര-2222380, നെടുമങ്ങാട്-2802227, ആറ്റിങ്ങല്‍-2622386, എകൈ്‌സസ് ചെക്ക്‌പോസ്റ്റ് അമരവിള-2221776.

More News from Thiruvananthapuram