കാലടി ബോധാനന്ദ കേന്ദ്രത്തില്‍ ദേശഭക്തിഗാനാലാപന മത്സരവും ഗീതചൊല്ലലും

Posted on: 23 Dec 2012തിരുവനന്തപുരം: ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കാലടി ബോധാനന്ദ കേന്ദ്രത്തില്‍ ദേശഭക്തിഗാനാലാപന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.കെ.ജി. മുതല്‍ കോളേജുതലം വരെയുള്ളവര്‍ക്കാണ് ഗീതചൊല്ലല്‍ മത്സരങ്ങള്‍. 30ന് 8 മണിമുതല്‍ കാലടി ബോധാനന്ദ കേന്ദ്രത്തിലാണ് മത്സരങ്ങള്‍. പൊതുജനങ്ങള്‍ക്കായുള്ള ദേശഭക്തിഗാനാലാപന മത്സരത്തില്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ക്ലബ്ബുകള്‍ക്കും സൊസൈറ്റികള്‍, എന്‍.ജി.ഒകള്‍, മറ്റ് സാംസ്‌കാരിക സംഘടനകള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയറാം-9846224520.

More News from Thiruvananthapuram