കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി മാതൃകയായി

Posted on: 23 Dec 2012തിരുവനന്തപുരം: കളഞ്ഞുകിട്ടിയ പണവും സ്വര്‍ണാഭരണവും അടങ്ങിയ പഴ്‌സ് ഉടമസ്ഥനെ കണ്ടുപിടിച്ച് നല്‍കി സെക്യൂരിറ്റി മാതൃകയായി. മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി വിഭാഗത്തിലെ സാര്‍ജന്റായ കേശവദാസപുരം മോസ്‌ക് ലെയ്‌നില്‍ അജിത്കുമാറാണ് മാതൃകയായത്.

ശനിയാഴ്ച രാവിലെ വഴയില ശാസ്താ നഗറില്‍ ബിജിമോന് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ പാര്‍ക്കിങ്ഏര്യായില്‍ വച്ചാണ് പഴ്‌സ് നഷ്ടമായത്. അയ്യായിരത്തിലേറെ രൂപയും ഒരു സ്വര്‍ണമാലയും പഴ്‌സിലുണ്ടായിരുന്നു.

അജിത്കുമാറിന്റെ കൈയില്‍ കിട്ടിയ പഴ്‌സില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ച് ഉടമസ്ഥന്റെ ഫോണില്‍ ബന്ധപ്പെട്ടാണ് തിരിച്ചുനല്‍കിയത്.

More News from Thiruvananthapuram