ശ്രീപദ്മനാഭസ്വാമി ക്ഷേത്രജീവനക്കാര്‍ ധര്‍ണ നടത്തി

Posted on: 23 Dec 2012തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ മതിലകം ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ക്ഷേത്രാധികൃതര്‍ ജീവനക്കാരുടെ സംഘടനകളുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ശ്രീപദ്മനാഭസ്വാമി ടെമ്പിള്‍ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് തകിടി കൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. കരമന ഹരി, എസ്.എ. സുന്ദര്‍, സുന്ദരംപിള്ള, കണ്ണന്‍ പി.രാജേന്ദ്രദാസ്, ടി.ആര്‍. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആവശ്യത്തിനനുസരിച്ച് അധിക ജീവനക്കാരെ നിയമിക്കണമെന്നും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

More News from Thiruvananthapuram