ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ സംഗമം

Posted on: 23 Dec 2012തിരുവനന്തപുരം: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പഠിതാക്കളുടെ ജില്ലാ സംഗമവും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പുസ്തക പ്രകാശനവും 25ന് രാവിലെ 9ന് കല്ലറ നഭസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം നിര്‍വഹിക്കും.

കഴിഞ്ഞ വര്‍ഷം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന ജില്ലാ പരീക്ഷകളില്‍ റാങ്ക് നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ.വി.പി. മുഹമ്മദ്കുഞ്ഞ് മേത്തര്‍ വിതരണം ചെയ്യും. പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശ്ശുക്കൂര്‍ മൗലവിയുടെ നാല് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും.

പത്രസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എന്‍.എം. അന്‍സാരി, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. സുലൈമാന്‍, പ്രൊഫ.സഹീദ്, എ. അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

More News from Thiruvananthapuram