പി. ഗോപിനാഥന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം

Posted on: 23 Dec 2012തിരുവനന്തപുരം: കേരളത്തിലെ ഖാദിഗ്രാമവ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് കേരള സര്‍ക്കാരിന് ഒമ്പത് മാസംമുമ്പ് സമര്‍പ്പിച്ച പി. ഗോപിനാഥന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നടപടിയെടുക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.

ഖാദിഗ്രാമവ്യവസായ കമ്മീഷന്റെയും കേരള ഗാന്ധിസ്മാരക നിധിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്പനയുടെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കെ.പി. ലളിതാമണി നിര്‍വഹിച്ചു. നിധി സെക്രട്ടറി പ്രൊഫ. വി. രാമദാസ്, ജോയിന്റ് സെക്രട്ടറി എം. ശിവശങ്കരന്‍ നായര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ ഇന്‍ചാര്‍ജ് ആര്‍. രമേശ്ചന്ദ്രന്‍, കേരള സര്‍വോദയ സംഘം അഡ്മിനിസ്‌ട്രേറ്റര്‍ കെ.ജി. ബാബുരാജ്, ബി. ശശികുമാരന്‍ നായര്‍, ബി. പ്രസാദ്, എന്‍. ഭുവനേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram