സംഗീത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Posted on: 23 Dec 2012തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാള്‍ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ സംഗീതകോളേജില്‍ നടക്കുന്ന കര്‍ണാടക സംഗീതം വായ്പാട്ട്, വയലിന്‍, വീണ, മൃദംഗം, തബല എന്നിവയില്‍ ഗാനവിശാരദ് കോഴ്‌സിനും രാഗം-താനം-പല്ലവിയില്‍ വിദഗ്ദ്ധ പരിശീലനത്തിനും അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കൂളിലും കോളേജിലും പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി ക്ലാസ്സ് സമയം ക്രമീകരിച്ചിട്ടുണ്ട്. ഗാനഭൂഷണം, ബി.എ. മ്യൂസിക്, ഗാനവിശാരദ്, ബി.പി.എ, ഗാനപ്രവീണ പാസ്സായവര്‍ക്കും സംഗീതം എം.എ, എം.പി.എ വിദ്യാര്‍ഥികള്‍ക്കും കച്ചേരികള്‍ പാടുന്നവര്‍ക്കും രാഗം-താനം-പല്ലവി കോഴ്‌സിന് അപേക്ഷിക്കാം.

അപേക്ഷാഫാറങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ശ്രീകാര്‍ത്തിക തിരുനാള്‍ തിയേറ്റര്‍ (ഫോണ്‍: 0471-2471335, 9447470842) ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാഫാറങ്ങള്‍ 31നകം സംഗീതസഭാ ഓഫീസില്‍ ലഭിക്കണം.

More News from Thiruvananthapuram