പെരിങ്ങമ്മലയ്ക്കും വെങ്ങാനൂരിനും ഇടയില്‍ ബസ് സര്‍വീസ് തുടങ്ങണം

Posted on: 18 Dec 2012പെരിങ്ങമ്മലയ്ക്കും വെങ്ങാനൂരിനും ഇടയില്‍ ബസ് സര്‍വീസ് ഇല്ലാത്തത് ഇവിടത്തെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ജോലിക്കുപോകുന്നതിനും സ്‌കൂള്‍ കോളേജ് എന്നിവിടങ്ങളില്‍ പോകുന്നതിനും ഇതുമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

രാവിലെയും വൈകുന്നേരങ്ങളിലും രാവിലെ 8 ന് ശേഷം വിഴിഞ്ഞത്തുനിന്നും പള്ളിച്ചല്‍വഴി തിരുവനന്തപുരത്തേക്കും വൈകുന്നേരം 5.30 ന് ശേഷം തിരുവന്തപുരത്ത് നിന്നും പള്ളിച്ചല്‍ വഴി വിഴിഞ്ഞത്തേക്കും ബസ്സ്ുകള്‍ കുറവാണ്. ഒഫീസ്, കോളേജ് സമയങ്ങളിലെങ്കിലും ബസ് സര്‍വീസ് തുടങ്ങണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വാര്‍ത്ത അയച്ചത്: സുമ

More News from Thiruvananthapuram