റബ്ബര്‍ ഷീറ്റില്‍ തീപിടിച്ച് വീട് കത്തി നശിച്ചു
Posted on: 10 Feb 2012
കാട്ടാക്കട: വീടിനുള്ളില്‍ ഉണക്കാനിട്ടിരുന്ന റബ്ബര്‍ ഷീറ്റില്‍ തീപിടിച്ച് വീടിന്റെ ഒരുഭാഗം കത്തിനശിച്ചു.
അഞ്ചുതെങ്ങിന്‍മൂട് ശശീന്ദ്രവിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. 150 റബ്ബര്‍ ഷീറ്റുകളാണ് തീപിടിത്തത്തില്‍ കത്തിനശിച്ചതെന്ന് വീട്ടുടമ പറഞ്ഞു. സമീപവാസികളാണ് അടുക്കളയില്‍നിന്നും തീ ഉയരുന്നത് കണ്ടത്. കോട്ടപ്പുറത്തു നിന്നും അഗ്‌നിശമനസേനാ സംഘം എത്തിയാണ് തീ അണച്ചത്.