സി.പി.എം. സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് കത്തിച്ചു

Posted on: 10 Feb 2012



കാട്ടാക്കട: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ക്രിസ്ത്യന്‍ കോളേജ് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സ്വാഗതസംഘം ഓഫീസ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു.

ബുധനാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. മുളയും ഈറയുമുപയോഗിച്ച് നിര്‍മിച്ചതായിരുന്നു ഓഫീസ്. കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സി.പി.എം. ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു.

ചിത്രവിവരണം....10 ടി.എന്‍. 207

കാട്ടാക്കട കോളേജ് ജങ്ഷനില്‍ സി.പി.എമ്മിന്റെ സ്വാഗതസംഘം ഓഫീസ് കത്തിച്ച നിലയില്‍

SSN........GJW

11.40

More News from Thiruvananthapuram