കന്യാകുളങ്ങര കാവടി നടന്നു

Posted on: 10 Feb 2012



വെമ്പായം: കന്യാകുളങ്ങര സുബ്രഹ്മണ്യം ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കാവടി നടന്നു. വൈകുന്നേരം പിരപ്പന്‍കോട് കാവിയാട് മുത്താരമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് കാവടി ഘോഷയാത്ര നടന്നത്. സന്ധ്യയോടെ ഘോഷയാത്ര കന്യാകുളങ്ങര ക്ഷേത്രത്തിലെത്തി.

തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രത്യേക ദീപാരാധന നടന്നു. രാത്രിയാണ് അഗ്‌നിക്കാവടി നടന്നത്. ഇതു കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ് ഉണ്ടായിരുന്നത്.

More News from Thiruvananthapuram