പെന്‍ഷനേഴ്‌സ് യൂണിയന്‍

Posted on: 10 Feb 2012



നെടുമങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കരുപ്പൂര് യൂണിറ്റിന്റെ 20-ാം വാര്‍ഷിക സമ്മേളനം പ്രസിഡന്റ് എ. കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ നടന്നു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുഭാഷിണി അമ്മ ഉദ്ഘാടനംചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ മന്നൂര്‍ക്കോണം രാജേന്ദ്രന്‍, എന്‍.ആര്‍.ബൈജു, ഇരുമരം സജി, ജില്ലാ ജോയിന്റ് സെക്രട്ടറി സി.ബാലകൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി ബി.സത്യശീലന്‍, ട്രഷറര്‍ കെ.ഭാസ്‌കരന്‍ നായര്‍, വനിതാ കണ്‍വീനര്‍ പി.വി.സരസമ്മ, കെ.രാജേശ്വരി അമ്മ, എം.ശശിധരന്‍ നായര്‍, കെ.കൃഷ്ണന്‍കുട്ടി, എസ്. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.എസ്. രാധാകൃഷ്ണന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബി. കൃഷ്ണന്‍ നായര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ബി. കൃഷ്ണന്‍ നായര്‍ (പ്രസിഡന്റ്), എം.എസ്. രാധാകൃഷ്ണന്‍ നായര്‍ (സെക്രട്ടറി), സി. നെല്‍സണ്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.


More News from Thiruvananthapuram