ചല്ലിമുക്കില്‍ റോട്ടറി കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി

Posted on: 10 Feb 2012



പാലോട്: ചല്ലിമുക്കില്‍ തിരുവനന്തപുരം സൗത്ത് റോട്ടറി ക്ലബ്ബ് നിര്‍മിച്ച കമ്മ്യൂണിറ്റി സെന്റര്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബാബുചാക്കോ ഉദ്ഘാടനംചെയ്തു.

വനംവകുപ്പ് പതിച്ചുനല്‍കിയ അഞ്ചുസെന്റ് സ്ഥലത്ത് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. യോഗങ്ങള്‍, വിവാഹാഘോഷങ്ങള്‍ എന്നിവയ്ക്ക് 100 പേര്‍ക്കിരിക്കാവുന്ന ഒരു ഹാളും ടോയ്‌ലറ്റ് സൗകര്യങ്ങളും സെന്ററില്‍ ഉണ്ട്. കൂടാതെ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.

സമീപത്തുള്ള പഞ്ചായത്ത് കിണര്‍ പുനര്‍നിര്‍മിച്ച്, പമ്പുസെറ്റും ജലസംഭരണിയും സ്ഥാപിച്ച് ഒരു ശുദ്ധജലവിതരണ പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനംചെയ്തു. ലൈബ്രറിയുടെയും ജലവിതരണ പദ്ധതിയുടെയും ഉദ്ഘാടനം മുന്‍ റോട്ടറി ഗവര്‍ണര്‍ രഘുനാഥ് നിര്‍വഹിച്ചതായി പ്രസിഡന്റ് ഗോപകുമാര്‍ പറഞ്ഞു.

More News from Thiruvananthapuram