കോവളത്ത് വാഹനാപകടം; വിദേശികളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

Posted on: 10 Feb 2012



കോവളം: കോവളം ബീച്ചിലേക്ക് പോകുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് വിദേശികളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. കാല്‍നടയാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശിയായ വിനായക്‌രൂപ്ദാസ് (26), കാറിലെ യാത്രക്കാരായ ബ്രിട്ടീഷ് സ്വദേശികളായ ജൂലി ബ്രന്റണ്‍ (55), ഫൊഫേഡ് സ്മിത്ത് (69), കാര്‍ ഡ്രൈവര്‍ നേമം സ്വദേശി പുരുഷോത്തമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. വിദേശ വിനോദസഞ്ചാരികളുമായി ബീച്ചിലേക്ക് വരികയായിരുന്ന കാര്‍ കുത്തനെയുള്ള റോഡില്‍ വളവ് തിരിയുമ്പോള്‍ നിയന്ത്രണംവിട്ട് വശത്തുള്ള കരിങ്കല്‍ തിട്ടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ മഹാരാഷ്ട്രക്കാരനെയും ടൂറിസ്റ്റുകളെയും തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലും കാര്‍ ഡ്രൈവറെ വിഴിഞ്ഞം സര്‍ക്കാര്‍ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരം അറിയിച്ചിട്ടും പോലീസ് എത്താന്‍ വൈകിയത് കോവളം ബീച്ചില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.



More News from Thiruvananthapuram